പകരക്കാരനായി ജോലിക്ക് കയറിയ ഇതരസംസ്ഥാന തൊഴിലാളിയെയും ഭാര്യയെയും കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍


പ്രതി മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ ഇയാള്‍ക്ക് പകരമായി ഇതരസംസ്ഥാനക്കാരനായ ബീസ്സാല്‍ ജഗാരിയാണ് ജോലിചെയ്യുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

മോനു രാജ് പ്രേം

കോട്ടയം: ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ പകരക്കാരനായി ജോലിയില്‍കയറിയ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരെ വീട്ടില്‍കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍.

പൊങ്ങന്താനം ശാന്തിനഗര്‍ കോളനി മുള്ളനളയ്ക്കല്‍ വീട്ടില്‍ മോനു രാജ് പ്രേമിനെ (29) ആണ് വാകത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ റെനിഷ് ഇല്ലിക്കല്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പൊങ്ങന്താനം കവലയില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ബീസ്സാല്‍ ജഗാരി, ഇയാളുടെ ഭാര്യ ചന്ദ്ര എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.



സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വെല്‍ഡിങ് തൊഴിലാളിയായ ഷിബുവിനെയും ഇയാള്‍ ആക്രമിച്ചു. പ്രതി മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ ഇയാള്‍ക്ക് പകരമായി ഇതരസംസ്ഥാനക്കാരനായ ബീസ്സാല്‍ ജഗാരിയാണ് ജോലിചെയ്യുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പരിക്കേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ.മാരായ വി.എന്‍.പ്രസാദ്, അനില്‍ കുമാര്‍, എ.എസ്.ഐ. കെ.എസ്.സുനില്‍, സി.പി.ഒ.മാരായ ലാല്‍ചന്ദ്രന്‍, പ്രദീപ് കുമാര്‍, ജോഷി ജോസഫ്, നിയാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: man arrested for attacking migrant labour and his wife in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented