വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു


എസ്. അഖിൽ

തിരുവനന്തപുരം: വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്.അഖിലിനെ (29)യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്.

വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ വീട്ടമ്മയെയാണ് അഖില്‍ ഒപ്പംകഴിയാന്‍ നിര്‍ബന്ധിച്ചത്. പലവട്ടം ആവശ്യമുന്നയിച്ചിട്ടും വീട്ടമ്മ തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം 35-കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖില്‍ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നു.

പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അഖിലെന്ന് നെടുമങ്ങാട് സി.ഐ. സതീഷ്‌കുമാര്‍ പറഞ്ഞു.എസ്.ഐ. സൂര്യ, ഭൂവനേന്ദ്രന്‍, വിജയന്‍, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തു.

Content Highlights: crime news, arrest, kerala police, akhil, attack, house wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented