സുജിത്ത്
കൊട്ടിയം: ഭാര്യയെ മര്‍ദിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കടിച്ചുപരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്ത യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് കടപ്പാക്കട ഫാമിലി നഗര്‍-12, പഴയത്ത് കിഴക്കതില്‍ സുജിത്താ(28)ണ് പിടിയിലായത്.
ഇരവിപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയേഷ്, എസ്.സി.പി.ഒ. ലതീഷ്മോന്‍ എന്നിവരെയാണ് ഇയാള്‍ ആക്രമിച്ചത്. രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, സുജിത്ത് ഭാര്യയെ മര്‍ദിക്കുന്നതായി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പുന്തലത്താഴത്തുള്ള വീട്ടില്‍ എത്തിയത്.
ഇയാളെ അനുനയിപ്പിച്ച് പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ.യുടെ രണ്ടു കൈകളിലും കടിച്ചുമുറിവേല്‍പ്പിച്ചു. എസ്.ഐ.യെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലതീഷ്മോനെ ചവിട്ടി തറയിലിട്ടും കടിച്ചുമുറിവേല്‍പ്പിച്ചു. കൂടുതല്‍ പോലീസെത്തി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read
പോലീസുകാരെ ദേഹോപദ്രവമേല്‍പ്പിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ ജയേഷ്, ആന്റണി, ജയകുമാര്‍, എ.എസ്.ഐ. സുരേഷ്, സി.പി.ഒ. ലതീഷ്മോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested for attacking his wife and police officers in kottiyam kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..