അകന്നുകഴിയുന്ന ഭാര്യയെ വീട്ടിലെത്തി ആക്രമിച്ചു, കൈകള്‍ വെട്ടിമാറ്റി,മുടി മുറിച്ചു; യുവാവ് പിടിയില്‍


കൈകള്‍ തുന്നിച്ചേര്‍ക്കാനായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി വൈകി ആരംഭിച്ച ശസ്ത്രക്രിയ ഇപ്പോഴും തുടരുകയാണ്. 

സന്തോഷ് | Screengrab: Mathrubhumi News

പത്തനംതിട്ട: അകന്നുകഴിയുകയായിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ യുവാവ് പിടിയില്‍. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സന്തോഷ് ഭാര്യ വിദ്യയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ താമസിക്കുകയായിരുന്ന വിദ്യയുടെ രണ്ട് കൈകളും ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിമാറ്റി. തലമുടിയും മുറിച്ചെടുത്തു. തലയിലും വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വിദ്യയുടെ പിതാവ് വിജയനെയും ആക്രമിച്ചു. വിജയന്റെ പുറത്താണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിനുശേഷം രക്ഷപ്പെട്ട സന്തോഷിനെ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കൂടല്‍ പോലീസ് അടൂരില്‍നിന്ന് പിടികൂടിയത്. വിവിധ സ്‌റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോടെയും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലുമാണ് ഇയാള്‍ പിടിയിലായത്.

ഏഴംകുളം സ്വദേശിയായ സന്തോഷും കലഞ്ഞൂര്‍ സ്വദേശിയായ വിദ്യയും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒരുവര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് രണ്ടുപേരും അകന്നുതാമസിച്ചുവരികയായിരുന്നു. ഇതിനിടെ കുടുംബകോടതിയില്‍ വിവാഹമോചന കേസും ഫയല്‍ചെയ്തു. ഈ കേസ് നടന്നുവരുന്നതിനിടെയാണ് സന്തോഷ് കലഞ്ഞൂരിലെ വീട്ടിലെത്തി വിദ്യയെ ആക്രമിച്ചത്.

വിദ്യയുടെ ഒരു കൈ മുട്ടിന് താഴെഭാഗവും മറ്റേ കൈയിലെ കൈപ്പത്തിയുമാണ് അറ്റുപോയത്. കൈകള്‍ തുന്നിച്ചേര്‍ക്കാനായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി വൈകി ആരംഭിച്ച ശസ്ത്രക്രിയ ഇപ്പോഴും തുടരുകയാണ്.

അതേസമയം, സന്തോഷ് ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഏതാനുംദിവസങ്ങളായി ഇയാള്‍ വിദ്യയുടെ വീടിന് സമീപത്ത് കറങ്ങിനടന്നിരുന്നതായി പ്രദേശവാസികളും മൊഴി നല്‍കിയിട്ടുണ്ട്.

Content Highlights: man arrested for attacking his estranged wife in pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented