ലഹരിയില്‍ യുവാവിന്റെ അതിക്രമം; പിറന്നാള്‍ ആഘോഷത്തിനിടെ അച്ഛനെയും ബന്ധുവിനെയും ആക്രമിച്ചു


വീടിനോടുചേര്‍ന്ന് അച്ഛന്റെ സഹോദരന്റെ വീട്ടില്‍ പിറന്നാള്‍ ചടങ്ങുനടക്കുമ്പോഴാണ് പ്രതി അതിക്രമം കാട്ടിയത്. അച്ഛന്‍ സിബിച്ചന്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ റോയിയുടെ ഭാര്യ ശോശാമ്മ എന്നിവര്‍ക്ക് പരിക്കേറ്റു.

ജോസഫ് സിബിച്ചൻ

അമ്പലപ്പുഴ: ലഹരിക്കടിപ്പെട്ട് സ്വന്തം വീടിനോടുചേര്‍ന്നുള്ള ബന്ധുവീട്ടില്‍ അതിക്രമം നടത്തുകയും അച്ഛനെയും ബന്ധുവിനെയും ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊലപാതകമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ പുന്നപ്ര വടക്ക് കാക്കരിയില്‍ വീട്ടില്‍ ജോസഫ് സിബിച്ചനെ(ഓമനക്കുട്ടന്‍-21)യാണ് പുന്നപ്ര ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

വീടിനോടുചേര്‍ന്ന് അച്ഛന്റെ സഹോദരന്റെ വീട്ടില്‍ പിറന്നാള്‍ ചടങ്ങുനടക്കുമ്പോഴാണ് പ്രതി അതിക്രമം കാട്ടിയത്. അച്ഛന്‍ സിബിച്ചന്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ റോയിയുടെ ഭാര്യ ശോശാമ്മ എന്നിവര്‍ക്ക് പരിക്കേറ്റു. സിബിച്ചന്റെ മൂക്കില്‍നിന്നും രക്തംവന്നു. ശോശാമ്മയെ പട്ടികകൊണ്ട് അടിക്കുകയായിരുന്നു. റോയിയുടെ വീട്ടിലെ ടി.വി., മിക്സി, കസേര, മേശ തുടങ്ങി അരലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പ്രതി അടിച്ചുതകര്‍ത്തു.



വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ സിബിച്ചനും ശോശാമ്മയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ഇവരുടെ പരാതിയില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് പ്രതിയുടെ പേരില്‍ പോലീസ് കേസെടുത്തത്.

പുന്നപ്ര സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ജോസഫ് സിബിച്ചന്‍ കാകന്‍ മനു വധക്കേസ് ഉള്‍പ്പടെയുള്ള ആറുകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്നടക്കമുള്ള കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലാണ് ഇപ്പോള്‍. പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളാരംഭിച്ചതായി ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദ് പറഞ്ഞു.

Content Highlights: man arrested for attacking father and relative in ambalappuzha alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented