അറസ്റ്റിലായ ശ്യാം
വര്‍ക്കല: കടം കൊടുത്ത പണം തിരികെ ചോദിച്ചയാളെ ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. ഇലകമണ്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ ഞണ്ട് ശ്യാം എന്നുവിളിക്കുന്ന ശ്യാമി(25)നെയാണ് അയിരൂര്‍ പോലീസ് പിടികൂടിയത്. തോണിപ്പാറ അനു ഭവനില്‍ സതീശനെ(56) യാണ് ഇയാള്‍ മര്‍ദിച്ചത്.
കഴിഞ്ഞ 25-ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. സതീശനില്‍നിന്നും ശ്യാം പണം കടംവാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.
മാസങ്ങളായിട്ടും തിരികെ നല്‍കിയില്ല. തോണിപ്പാറ ആശുപത്രിക്കു സമീപം ശ്യാമിനെ കണ്ട സതീശന്‍ പണം തിരികെ ചോദിച്ചു. അപ്പോള്‍ സതീശനെ ശ്യാം അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ശ്യാമിന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തിയുടെ പിടിഭാഗംകൊണ്ട് സതീശന്റെ ഇടതു കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇടിയേറ്റ് സതീശന്റെ പല്ലിളകിപ്പോയി. സതീശന്റെ ഇടതുകണ്ണിന്റെ ഭാഗത്തും തോളിലും മര്‍ദനമേറ്റു.
ഇയാളുടെ കാഴ്ചയ്ക്കു മങ്ങലുണ്ടാകുകയും തോളിനു പരിക്കേല്‍ക്കുകയും ചെയ്തു. സംഭവശേഷം ശ്യാം ഒളിവില്‍പ്പോയി.
സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്യാമിനെ പിടികൂടിയത്.
സമാനമായ മറ്റൊരു അടിപിടിക്കേസും ശ്യാമിന്റെ പേരിലുണ്ട്. തോണിപ്പാറ കായലില്‍ കക്കവാരല്‍ തൊഴിലാളിയായ ശ്യാം പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് അയിരൂര്‍ പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested for attacking another one in varkala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..