ആൽബിറ്റും അനഘയും
അങ്കമാലി: എം.ഡി.എം.എ. യുമായി അങ്കമാലിയില്‍ യുവാവും യുവതിയും അറസ്റ്റില്‍. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങല്‍ വീട്ടില്‍ ആല്‍ബിറ്റ് (21), കായംകുളം കരിയിലകുളങ്ങര കരടമ്പിള്ളി വീട്ടില്‍ അനഘ (21) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നു പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇവര്‍.
അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ബസ് തടഞ്ഞുനിര്‍ത്തി പോലീസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കല്‍നിന്ന് 20.110 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
Content Highlights: man and woman arrested with mdma in angamali
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..