ലഹരിഗുളികകളുമായി യുവാവും യുവതിയും അറസ്റ്റില്‍; പിടിയിലായത് ബസ് യാത്രയ്ക്കിടെ


സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കല്പറ്റയിലേക്ക് വരുകയായിരുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ മയക്കുഗുളികകളുമായി പിടിയിലായത്. 

മുഹമ്മദ് ഷാഫി, സാജിത

മീനങ്ങാടി: ലഹരിഗുളികകളുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റുചെയ്തു. മുട്ടില്‍ സുന്ദരിമുക്ക് കൊട്ടാരത്തില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ കൊളവയല്‍ കാവിലപ്പറമ്പില്‍ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്. സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കല്പറ്റയിലേക്ക് വരുകയായിരുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ മയക്കുഗുളികകളുമായി പിടിയിലായത്.

ഇവരില്‍നിന്ന് മാരക ലഹരിഗുളികകളുടെ അഞ്ച് സ്ട്രിപ്പുകള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ പോലീസ് സേനാംഗങ്ങളും മീനങ്ങാടി പോലീസും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മീനങ്ങാടി പോലീസ് സ്റ്റേഷനുമുന്നില്‍നിന്നാണ് ബസ് പരിശോധിച്ചത്. ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു.

Content Highlights: man and woman arrested with drugs in wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented