
ജോൺ അലൻ, സാമന്ത അലൻ. Image: twitter.com|DeansDailyDoses
വാഷിങ്ടണ്‍: പത്ത് വയസ്സുകാരിയെ പെട്ടിയിലിട്ട് പൂട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കളായ രണ്ടുപേരുടെ വധശിക്ഷ അരിസോണ സുപ്രീംകോടതി ശരിവെച്ചു. യു.എസ് സ്വദേശികളായ ജോണ്‍ അലന്, ഭാര്യ സാമന്ത അലന് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നേരത്തെ കീഴ്ക്കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് അരിസോണ സുപ്രീംകോടതിയും ശരിവെച്ചത്.
2011-ലാണ് സാമന്തയുടെ അര്‍ധ സഹോദരി കൂടിയായ പത്ത് വയസ്സുകാരി ആമി ഡീല്‍ കൊല്ലപ്പെടുന്നത്. ഐസ് ഫ്രൂട്ട് എടുത്തതിന്റെ പേരിലാണ് അലനും സാമന്തയും പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. തുടര്‍ന്ന് ശിക്ഷയായി ചെറിയ പെട്ടിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. ആറ് മണിക്കൂറോളം പെട്ടിക്കുള്ളില്‍ കിടന്ന പെണ്‍കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതികളായ ജോണ്‍ അലന്, സാമന്ത അലന് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി 2017 ല്‍ കീഴ്ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷേ, കീഴ്ക്കോടതിയുടെ ശിക്ഷാവിധി അരിസോണ സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഡേവിഡ് ഡീല്‍, മുത്തശ്ശി ജൂഡിത് ഡീല്‍, ബന്ധുവായ സിന്തിയ സ്റ്റോള്സ്മാന് എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു. പത്ത് വയസ്സുകാരിയെ ക്രൂരമായി ശിക്ഷിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിന് പിതാവിനെ 24 വര്‍ഷം തടവിനും മുത്തശ്ശിയെ 10 വര്‍ഷം തടവിനും ബന്ധുവിനെ 14 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചത്. അതിക്രൂരമായ പീഡനമാണ് കുട്ടി വീട്ടുകാരില്‍നിന്ന് അനുഭവിച്ചതെന്നും ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷയും മര്‍ദനവുമാണ് കുട്ടിക്ക് നേരിടേണ്ടിവന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പിതാവിനെയടക്കം കോടതി ശിക്ഷിച്ചത്.
Content Highlights: man and his wife locked girl in a box, dies in usa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..