ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി; മകളെ കൊലപ്പെടുത്തി


അഞ്ച് വ്യത്യസ്ത ആത്മഹത്യാക്കുറിപ്പുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേസെടുത്തിരുന്നു

പ്രതീകാത്മക ചിത്രം

നാഗ്പുര്‍: ആത്മഹത്യാകുറിപ്പ് എഴുതി വാങ്ങിയശേഷം മകളെ കൊലപ്പെടുത്തി പിതാവ്. നാഗ്പുരില്‍ കല്‍മാനയിലാണ് 16-കാരിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് കഴുത്തില്‍കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. അഞ്ച് വ്യത്യസ്ത ആത്മഹത്യാക്കുറിപ്പുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേസെടുത്തിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ ചുരുളഴിയുന്നത്.



പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ ഈ ഫോണില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. തൂങ്ങുന്നതായി അഭിനയിക്കാന്‍ പെണ്‍കുട്ടിയോട് പിതാവ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ചിത്രം പകര്‍ത്തിയ പിതാവ്, തനിക്ക് ഭാര്യയേയും ബന്ധുക്കളേയും ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു.

അഞ്ചുപേരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ എഴുതാന്‍ ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് പെണ്‍കുട്ടിയെ സ്റ്റൂളിന് മുകളില്‍ കയറ്റിനിര്‍ത്തി. ഫോട്ടോയെടുത്ത ശേഷം ഇയാള്‍ സ്റ്റൂള്‍ തട്ടിമാറ്റി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 12 വയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം.

കൊലപാതകത്തിന് പിന്നാലെ വീട്ടില്‍ നിന്നിറങ്ങിയ പിതാവ് അല്‍പസമയത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. ഇയാള്‍ തന്നെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടവിവരം പോലീസിനെ അറിയിക്കുന്നത്. പുറത്ത് പോയി തിരിച്ചുവന്ന താന്‍ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി കാണിക്കുന്ന ഫോട്ടോ ഫോണില്‍ നിന്നും ലഭിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാളുടെ ആദ്യഭാര്യ 2016ല്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.

Content Highlights: Man Allegedly Tricks Daughter To Write Suicide Note Naming Relatives, Then Kills Her


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented