പ്രതീകാത്മക ചിത്രം | ANI & Mathrubhumi
കോഴിക്കോട്: ഡോക്ടറെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയെന്ന കേസില്‍ പുരുഷ നഴ്‌സ് അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയായ നഴ്‌സ് നിഷാം ബാബു (24)വിനെയാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ കസബ പോലീസ് പിടികൂടിയത്.
മൈസൂരുവിലെ ആശുപത്രിയിലെ മലയാളി ഡോക്ടറാണ് പരാതിക്കാരി. നേരത്തേ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനംചെയ്ത് ഡോക്ടറെ കോഴിക്കോട് നഗരത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
നഗരത്തിലെ സ്വകാര്യലോഡ്ജില്‍ വെച്ച് ഡിസംബറിലായിരുന്നു ആദ്യ സംഭവം. ഇതിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി വീണ്ടും അഞ്ചുതവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍ പീഡനം തുടര്‍ന്നു.
ഫോണിലൂടെ ശല്യം തുടരുകയും ലോഡ്ജിലെത്തണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തതോടെ സഹികെട്ട് നഴ്‌സിന്റെ മൊബൈല്‍ നമ്പര്‍ ഡോക്ടര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഡോക്ടറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെയാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.
Content Highlights: male nurse arrested in kozhikode for raping woman doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..