മുഹമ്മദ് ഷഹദ്
ബെംഗളൂരു: എറണാകുളം സ്വദേശിയായ യുവാവിനെ ബെംഗളൂരു ഒലിമംഗലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ എടത്തല എട്ടുകാട്ടില്‍ വീട്ടില്‍ അഷ്റഫിന്റെയും റംലയുടെയും മകന്‍ മുഹമ്മദ് ഷഹദിനെയാണ് (24) കണ്ടെത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ കാര്‍ഗോവിഭാഗം ജീവനക്കാരനാണ്.
നാട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഷഹദുമായി ഒമ്പതാം തീയതിമുതല്‍ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ഷഹദ് ബെംഗളൂരുവില്‍ തങ്ങുകയായിരുന്നു. ഒലിമംഗലയിലെ വീട്ടില്‍ താമസിച്ചിരുന്ന ഷഹദിനെ രണ്ടുദിവസമായിട്ടും പുറത്തുകാണാതിരുന്നതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.നിലത്തുവീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നേരത്തേ ഷഹദിന്റെ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വീടാണിത്.
സംഭവത്തില്‍ ഹെബ്ബഗോഡി പോലീസ് കേസെടുത്തു. എ.ഐ.കെ.എം.സി.സി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. ഷഹദിന്റെ സഹോദരി: ഫാത്തിമ.
Content Highlights: malayali youth found dead in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..