ജര്‍മനിയില്‍നിന്ന് വന്നത് ഒന്നരമാസം മുമ്പ്, ഗോവയില്‍ കുഞ്ഞിനെ കൊന്ന് മലയാളി വീട്ടമ്മ നദിയില്‍ ചാടി


ആറുമണിയോടുകൂടി നിമിഷ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിലേക്ക് കാര്‍ ഓടിച്ചുപോയി. കാര്‍ പാലത്തില്‍ നിര്‍ത്തിയശേഷം നദിയിലേക്ക് ചാടുകയായിരുന്നുവത്രെ.

പ്രതീകാത്മക ചിത്രം | ANI

പനജി : പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെ സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഇവര്‍ ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി വാസ്‌കോയില്‍ താമസിക്കുന്ന മലയാളിയായ നിമിഷ വത്സന്‍ (36) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെ മഡ്ഗാവ്-പനജി ദേശീയപാതയിലെ സുവാരി പാലത്തില്‍നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. പുതിയ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

പോലീസ് പറയുന്നതിങ്ങനെ:രണ്ടുവര്‍ഷം മുന്‍പാണ് നിമിഷ വിവാഹിതയായത്. ജര്‍മനിയില്‍ ജോലിയുള്ള നീലേഷ് ഗോണേയാണ് ഭര്‍ത്താവ്. രണ്ടുപേരും ജര്‍മനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നിമിഷ കുഞ്ഞുമായി ഗോവയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ നിമിഷയും അച്ഛനും ഇവരുടെ ഒരു ബന്ധുവും വര്‍ത്തമാനം പറഞ്ഞിരുന്നുവത്രെ. ആറുമണിയോടുകൂടി നിമിഷ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിലേക്ക് കാര്‍ ഓടിച്ചുപോയി. കാര്‍ പാലത്തില്‍ നിര്‍ത്തിയശേഷം നദിയിലേക്ക് ചാടുകയായിരുന്നുവത്രെ.

പാലം ജോലിക്കാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് വീട്ടിലേക്ക് വിളിച്ച് അച്ഛനോട് അന്വേഷിച്ചു. അച്ഛന്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് കുഞ്ഞ് മരിച്ചുകിടക്കുന്നതായി കണ്ടത്. പിന്നീട് പോലീസെത്തി പരിശോധന നടത്തി. നിമിഷയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Content Highlights: malayali woman suicide attempt after killing her daughter in goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented