ബെംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ചു; ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും പിടിയില്‍


അറസ്റ്റിലായ പ്രതികൾ | Screengrab: Mathrubhumi News

ബെംഗളൂരു: മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബെംഗളൂരുവില്‍ ബൈക്ക് ടാക്‌സി ഡ്രൈവറായ അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലെത്തിയ 23-കാരി തിരികെ താമസസ്ഥലത്തേക്ക് പോകാനായാണ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ ബൈക്ക് ടാക്‌സിയുമായെത്തിയ അറഫാത്ത്, യുവതിയെ തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡനത്തിനിരയാക്കി.

ഇതിനിടെ, യുവതിയെ കാണാതായതോടെ ഒപ്പംതാമസിക്കുന്ന സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇവര്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് ടാക്‌സി ആപ്പിലെ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Content Highlights: malayali woman raped in bengaluru accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented