വിഷം കുടിച്ചതെന്ന് ഭര്‍ത്താവിന്റെ മൊഴി, മംഗളൂരുവില്‍ മലയാളി യുവതി മരിച്ചത് അടിയേറ്റ്; അറസ്റ്റ്


ഷൈമ

മംഗളൂരു: ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും മംഗളൂരു കുംപള ചേതന്‍നഗറിലെ താമസക്കാരിയുമായ ഷൈമ (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജോസഫ് ഫ്രാന്‍സിസ് റെന്‍സനെ (54) പോലീസ് അറസ്റ്റ് ചെയ്തു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് ജോസഫ് പോലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

പെട്രോള്‍ പമ്പ് നിര്‍മാണ കരാറുകാരനായ ജോസഫ് വല്ലപ്പോഴുമേ മംഗളൂരുവിലേക്ക് വരാറുള്ളു. മദ്യപിച്ച് ഷൈമയെ ദേഹോപദ്രവമേല്‍പ്പിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

മേയ് 11-ന് മംഗളൂരുവിലെത്തിയ ജോസഫ് വഴക്കിനിടെ ഷൈമയെ മര്‍ദിച്ചു. ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ ഷൈമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കുടിച്ചുവെന്നാണ് ജോസഫ് ആശുപത്രിയിലും പറഞ്ഞത്. അന്ന് രാത്രിയോടെ ഷൈമ മരിച്ചു.

അടുത്ത ദിവസം മംഗളൂരുവിലെത്തിയ ഷൈമയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം തോന്നി പോലീസില്‍ പരാതി നല്‍കി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജോസഫിനെ അറസ്റ്റ് ചെയ്തു .

കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ ജോസഫിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കുടുംബം കുറച്ച് വര്‍ഷമായി മംഗളൂരുവില്‍ താമസിക്കുന്നുവെങ്കിലും ജോസഫ് ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്നു. മക്കള്‍: ഫ്രാന്‍സണ്‍, ഫിജിന്‍.

Content Highlights: malayali woman killed by husband in mangaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented