സബീന
മൈസൂരു: മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായ മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന മലയാളിയായ സുഹൃത്തിനെ മൈസൂരു പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
തൃശ്ശൂര്‍ ഊരകം ചെമ്പകശ്ശേരി വല്ലച്ചിറ കാരമുക്കില്‍ പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സബീന (30)യാണ് മരിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ സുഹൃത്ത് ഷഹാസാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാധിയിലായിരുന്നു താമസം.പലപ്പോഴും ഇരുവരും ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് യുവതിയെ കഴുത്തില്‍ മുറിവേറ്റ് മരിച്ചനിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്. കൂടാതെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവസമയം യുവാവ് ഒപ്പമുണ്ടായിരുന്നു.
സബീനയ്ക്ക് 10 വയസ്സുള്ള മകനുണ്ട്. സംഭവസമയം മകന്‍ നാട്ടിലായിരുന്നു.സഹോദരങ്ങള്‍: ഷമീര്‍, ഷംനാദ്, ഷാനവാസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Content Highlights: malayali woman found dead in mysuru her friend arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..