പ്രതീകാത്മക ചിത്രം | മാതൃഭൂമി
ബെംഗളൂരു: ഏഴുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളിയുവതിയുള്‍പ്പെടെ മൂന്നുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ (22), സുഹൃത്ത് കോയമ്പത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഇവരുടെ സഹായി ബെംഗളൂരു സ്വദേശി വിക്രം (23) എന്നിവരാണ് പിടിയിലായത്.
വിഷ്ണുപ്രിയയും സുഹൃത്ത് സിഗിലും കൊത്തന്നൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. വിശാഖപട്ടണത്തുനിന്നാണ് ഇവര്‍ മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തത് വിക്രമാണ്.
കഴിഞ്ഞ ശനിയാഴ്ച ബി.ടി.എം. ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പോലീസിന്റെ പിടിയിലായിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. ഇവിടെനിന്ന് ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരുടെയും ബാങ്കിടപാടുകള്‍ പോലീസ് പരിശോധിച്ചുവരുകയാണ്.
Content Highlights: malayali woman and two others arrested with hashish oil in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..