തീവണ്ടിയിലും 'തല്ലുമാല'; മാവേലിയില്‍ ഏറ്റുമുട്ടിയത് മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍


ജനറല്‍ കോച്ചില്‍ 25 വിദ്യാര്‍ഥികള്‍ സംഘമായി ഏറ്റുമുട്ടി. മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂട്ടത്തല്ല് നടത്തിയത്.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കണ്ണൂര്‍: സ്‌കൂള്‍ മുറ്റവും നടുറോഡും കടന്ന് വിദ്യാര്‍ഥികളുടെ 'തല്ലുമാല' തീവണ്ടിയിലേക്കും. ബുധനാഴ്ച വൈകിട്ട് മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിലാണ് സംഭവം. മുന്നിലെ ജനറല്‍ കോച്ചില്‍ 25 വിദ്യാര്‍ഥികള്‍ സംഘമായി ഏറ്റുമുട്ടി. മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂട്ടത്തല്ല് നടത്തിയത്.

തീവണ്ടി മംഗളൂരു വിട്ട് നേത്രാവതി പാലം കഴിഞ്ഞ ഉടന്‍ തല്ല് തുടങ്ങിയതായി യാത്രക്കാര്‍ പറഞ്ഞു. മഞ്ചേശ്വരംവരെ ഒച്ചയും ബഹളവുമായി ഭയാനക അന്തരീക്ഷമായിരുന്നു. റാഗിങ് വിഷയത്തിലാണ് പ്രശ്‌നം തുടങ്ങിയത്. വാക്കേറ്റം കൈയാങ്കളിയിലെത്തി. വാതിലനടുത്ത് അടി നടന്നപ്പോള്‍ സ്ത്രീയാത്രക്കാര്‍ ഉള്‍പ്പെടെ പേടിച്ചു. യാത്രക്കാര്‍ ഇടപെട്ടു. ഇതിനിടയില്‍ ആര്‍.പി.എഫിനെ ചിലര്‍ അറിയിച്ചു. വണ്ടി കാസര്‍കോട് എത്തിയപ്പോള്‍ ആര്‍.പി.എഫ്. വന്നു. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു.

ചിലര്‍ വീഡിയോ എടുത്തു

തല്ലിനിടയില്‍ ചില വിദ്യാര്‍ഥികള്‍ വീഡിയോ എടുത്തു. തീവണ്ടിത്തല്ല് വൈറലാക്കാനായിരുന്നു ശ്രമം. സാധാരണ മെമു വണ്ടിയിലായാണ് വിദ്യാര്‍ഥികള്‍ വൈകീട്ട് മംഗളൂരുവില്‍നിന്ന് മടങ്ങുക. ക്യാമറ ഉള്ളതിനാല്‍ മെമുയാത്ര മാവേലിയിലേക്ക് മാറ്റുകയായിരുന്നു. മുന്‍പ് മാന്നാറില്‍ നടുറോഡില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത് വൈറലായിരുന്നു. വാഴക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ തടയാന്‍ ചെന്ന അധ്യാപകരെയും അവര്‍ മര്‍ദിച്ചിരുന്നു.

Content Highlights: malayali students clash in maveli express train


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented