മലയാളി മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ: ഭര്‍ത്താവ് ഒളിവില്‍ തന്നെ, ബെംഗളൂരു പോലീസിന്റെ തിരച്ചില്‍


1 min read
Read later
Print
Share

ശ്രുതി

ബെംഗളൂരു: മലയാളി യുവ മാധ്യമപ്രവര്‍ത്തക ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനെ പോലീസ് തിരയുന്നു. റോയ്ട്ടേഴ്സിന്റെ ബെംഗളൂരു ഓഫീസിലെ സബ് എഡിറ്റര്‍ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്റെ(35) ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ്(42) ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസ് തിരയുന്നത്.

ഇയാളുടെ പേരില്‍ ഗാര്‍ഹിക പീഡനം 498(എ), ആത്മഹത്യാ പ്രേരണ 306 വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ശ്രുതി നാരായണനെ വൈറ്റ് ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനീഷിനെ കണ്ടെത്തി ചോദ്യംചെയ്യാനാണ് ശ്രമമെന്നും ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ഗിരീഷ് അറിയിച്ചു. അന്വേഷണസംഘം കേരളത്തിലും കര്‍ണാടകത്തിലും തിരച്ചില്‍ നടത്തിവരികയാണ്. അനീഷിന്റെ പീഡനത്തെത്തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളെ കണ്ടെത്തി മൊഴിയെടുത്താലേ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രുതി ഞായറാഴ്ചയാണ് ജീവനൊടുക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുള്ളത്.

Content Highlights: malayali journalist sruthi suicide case police still searching for her husband

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
aswin

1 min

കളിക്കിടെ ടയര്‍ ദേഹത്തുതട്ടിയതിന് ആറാം ക്ലാസുകാരനെ മർദിച്ച സംഭവം; അതിഥിത്തൊഴിലാളി അറസ്റ്റിൽ

Sep 30, 2023


suicide

1 min

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍: സംഭവം കോട്ടയത്ത്

Sep 30, 2023


fire

1 min

ഗര്‍ഭിണിയായ 21-കാരിയെ കാട്ടിലെത്തിച്ച് തീകൊളുത്തി, നില ഗുരുതരം; അമ്മയും സഹോദരനും അറസ്റ്റില്‍

Sep 29, 2023


Most Commented