ശ്രുതി
കാസര്‍കോട്: മലയാളി മാധ്യമപ്രവര്‍ത്തകയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാല റോഡ് 'ശ്രുതിനിലയ'ത്തില്‍ ശ്രുതി (28)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 'റോയിട്ടേഴ്സ്' ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ്.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞ ദിവസം ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായിരുന്നില്ല.
ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ കാവല്‍ക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി അറിയിച്ചു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ബെംഗളൂരുവില്‍ എന്‍ജിനിയറായ ഭര്‍ത്താവ് അനീഷ് തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു. മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള ശ്രുതിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അഞ്ചുവര്‍ഷം മുന്‍പാണ് വിവാഹിതയായത്. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ്.
Content Highlights: Malayali journalist found dead at her house in Bangalore
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..