വിനു
അയിലൂര്‍(പാലക്കാട്): ഛത്തീസ്ഗഢിലെ ബിജാപൂരില്‍ പാലക്കാട് അയിലൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ്. (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) ജവാന്‍ സ്വയം വെടിവെച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം വീട്ടില്‍ മണികണ്ഠന്റെ മകന്‍ വിനുവാണ് (37) മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാവോവാദിസാന്നിധ്യമുള്ള ബിജാപൂര്‍ ജില്ലയിലെ 85-ാം ബറ്റാലിയനില്‍ അംഗമാണ് വിനു. മൂന്നുദിവസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
ജോലിക്ക് ഹാജരാകുന്നതിനുമുന്‍പ് ബാരക്കിനുള്ളില്‍ കയറിയ വിനു തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അമ്മ: വത്സല. ഭാര്യ: റോഷ്ന. മക്കള്‍: ദിയ, യദു. സഹോദരി: മിനിമോള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: malayali crpf jawan kills him self in chattisgarh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..