ലഹരിമരുന്ന് വില്‍പന: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി പോലീസ്, കാറുകളും ഭൂമിയും സര്‍ക്കാരിലേക്ക്


സ്വത്ത് കണ്ടുകെട്ടുന്ന നിയമം നേരത്തേയുണ്ടെങ്കിലും അത് നടപ്പാക്കാറില്ലായിരുന്നു. കോടതി നല്‍കുന്ന ശിക്ഷമാത്രമേ പ്രതികള്‍ക്ക് അനുഭവിക്കേണ്ടിവരാറുള്ളൂ. ഇത് പലപ്പോഴും കുറച്ചുകാലത്തെ തടവുമാത്രമാകും. അതുകഴിഞ്ഞാല്‍ അവര്‍ വീണ്ടും ഇതേ പണിക്കിറങ്ങും. ഇതു തടയാനാണ് ജില്ലാ പോലീസ് മേധാവി കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

മലപ്പുറം: പണമുണ്ടാക്കാന്‍ മയക്കുമരുന്നു കച്ചവടത്തിനിറങ്ങുന്നവര്‍ കരുതിയിരിക്കുക. ജയില്‍ശിക്ഷ മാത്രമല്ല, പിടിയിലായാല്‍ സ്വന്തം പേരിലുള്ള സ്വത്തുക്കളെല്ലാം പോകും. മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി മൂന്നുപേരുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി, ഇരുമ്പുഴി പറമ്പന്‍കാരെക്കടവത്ത് വീട്ടില്‍ അബ്ദുള്‍ജാബിര്‍, ചോക്കാട് നെച്ചിയില്‍ ജാബിര്‍ തുടങ്ങിയവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

2021-ല്‍ 52 ഗ്രാം എം.ഡി.എം.എ.യുമായാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. ഇയാളുടെ നിസാന്‍ കാറാണ് പിടിച്ചെടുത്തത്. 2020-ല്‍ മലപ്പുറം പോലീസ് 318 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയായ അബ്ദുള്‍ജാബിറിന്റെ സെലേറിയോ കാര്‍ പിടിച്ചെടുത്തു. 2021-ല്‍ കാളികാവില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ ജിതിന്റെ ചോക്കാട്ടെ ഏഴുസെന്റ് സ്ഥലവും മൂന്നു കാറുകളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുണ്ട്.

സ്വത്ത് കണ്ടുകെട്ടുന്ന നിയമം നേരത്തേയുണ്ടെങ്കിലും അത് നടപ്പാക്കാറില്ലായിരുന്നു. കോടതി നല്‍കുന്ന ശിക്ഷമാത്രമേ പ്രതികള്‍ക്ക് അനുഭവിക്കേണ്ടിവരാറുള്ളൂ. ഇത് പലപ്പോഴും കുറച്ചുകാലത്തെ തടവുമാത്രമാകും. അതുകഴിഞ്ഞാല്‍ അവര്‍ വീണ്ടും ഇതേ പണിക്കിറങ്ങും. ഇതു തടയാനാണ് ജില്ലാ പോലീസ് മേധാവി കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്.

മലപ്പുറം, പെരിന്തല്‍മണ്ണ, കാളികാവ് സ്റ്റേഷന്‍ എസ്.എച്ച്.ഒ.മാരായ ജോബി തോമസ്, സി. അലവി, ശശിധരന്‍പിള്ള തുടങ്ങിയവരാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടിക്ക് നേതൃത്വംനല്‍കിയത്. ഈ നടപടികള്‍ ചെന്നൈയിലെ എന്‍.ഡി.പി.എസ്. ആക്ട് കോമ്പിറ്റന്റ് അതോറിറ്റി ശരിവെച്ചു. മയക്കുമരുന്നുകേസില്‍ പ്രതികളായവരുടെ മുഴുവന്‍ വിവരങ്ങളും നാര്‍ക്കോട്ടിക് സെല്‍ ശേഖരിക്കുന്നുണ്ടെന്നും എല്ലാവരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പോലീസ് മേധാവി അറിയിച്ചു.

Content Highlights: malappuram police attached drug case accused properties


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented