എസ്. ബിനീത
കൊണ്ടോട്ടി: നാലു ലക്ഷം രൂപയുടെ ബില്‍ മാറാന്‍ കരാറുകാരനില്‍ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. മുതുവല്ലൂര്‍ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ കൊല്ലം ചിറയില്‍ തെക്കേതില്‍ എസ്. ബിനീത (43) യെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പൊതുമരാമത്ത് കരാറുകാരന്‍ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി.
പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണം ഷാഫിയാണ് കാരാര്‍ എടുത്തത്. ഇതിന് നേരത്തേ 91,000 രൂപ ഷാഫി കൈപ്പറ്റിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായതോടെ ബാക്കി തുകയുടെ ബില്‍ മാറാന്‍ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഷാഫി വിജിലന്‍സിനെ സമീപിച്ചത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ വിജിലന്‍സ് സംഘം പഞ്ചായത്ത് ഓഫീസ് പരിസരത്തുണ്ടായിരുന്നെങ്കിലും മൂന്നു മണിക്ക് ശേഷമാണ് ബിനീത ഓഫീസിലെത്തിയത്. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ രൂപ ഷാഫി ബിനീതയ്ക്ക് കൈമാറുന്നതിനിടെ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. ബിനീതയെ കോഴിക്കോട്വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ എസ്.ഐ.മാരായ മോഹന്‍ദാസ്, ശ്രീനിവാസന്‍, എ.എസ്.ഐ. സലിം, പ്രജിത്ത്, രത്‌നകുമാരി, ശ്യാമ, സുബിന്‍, ഷിഹാബ്, സുനില്‍, പി.എന്‍. മോഹനകൃഷ്ണന്‍,രാജീവ് എന്നിവരടങ്ങിയ സംഘമാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്.
Content Highlights: malappuram muthuvalloor panchayath assistant engineer bineetha arrested in bribery case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..