70 ലക്ഷത്തിന്റെ ലോട്ടറി തട്ടിയെടുത്ത സംഭവം: ടിക്കറ്റ് എത്തിച്ചു, 15 ലക്ഷത്തിന് വാങ്ങിയതെന്ന് മൊഴി


70 ലക്ഷംരൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈയിലുണ്ടെന്നും അത്യാവശ്യമായി കുറച്ചുപണം തരണമെന്നും ആവശ്യപ്പെട്ട് സമീപിച്ചയാളില്‍നിന്ന് 15 ലക്ഷം രൂപ നല്‍കിയാണ് ടിക്കറ്റ് കൈപ്പറ്റിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

മഞ്ചേരി: മഞ്ചേരി സ്വദേശിയില്‍നിന്ന് തട്ടിയെടുത്ത 70 ലക്ഷംരൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് പാലക്കാട് സ്വദേശി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസില്‍ എത്തിച്ചതായി വിവരം. ടിക്കറ്റിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണിത്. ടിക്കറ്റ് എത്തിച്ച പാലക്കാട്ടെ ക്ലബ്ബ് ഭാരവാഹിയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ നേരത്തേ എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

ടിക്കറ്റ് എവിടെനിന്നു ലഭിച്ചുവെന്നതിനെക്കുറിച്ച് ഇയാളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. 70 ലക്ഷംരൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈയിലുണ്ടെന്നും അത്യാവശ്യമായി കുറച്ചുപണം തരണമെന്നും ആവശ്യപ്പെട്ട് സമീപിച്ചയാളില്‍നിന്ന് 15 ലക്ഷം രൂപ നല്‍കിയാണ് ടിക്കറ്റ് കൈപ്പറ്റിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. ബാങ്കില്‍ ടിക്കറ്റ് നല്‍കിയാല്‍ പണംലഭിക്കാന്‍ കാലതാമസമെടുക്കുമെന്നതാണ് തന്നയാള്‍ കാരണം പറഞ്ഞത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ടിക്കറ്റ് കവര്‍ന്ന കേസില്‍ അറസ്റ്റിലായവരും ഇയാളും തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിനുപിന്നില്‍ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണെന്ന് പോലീസിന് നേരത്തേ സൂചന ലഭിച്ചിരുന്നു.

ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ടുപേരും ടിക്കറ്റ് തട്ടിയെടുത്ത പാലക്കാട് സ്വദേശികളായ ആറുപേരുമാണ് അറസ്റ്റിലായത്. ടിക്കറ്റ് തിരുവനന്തപുരത്ത് കൈമാറിയയാള്‍ ഉള്‍പ്പെടെ ഇനിയും മൂന്നുപേര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകും. ഓഗസ്റ്റ് 19-ന് നറുക്കെടുത്ത നിര്‍മല്‍ ലോട്ടറിയുടെ എന്‍.ഡി. 798484 നമ്പര്‍ ടിക്കറ്റ് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയില്‍നിന്ന് സംഘം തട്ടിയെടുത്തത്.

Content Highlights: malappuram lottery ticket snatching case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented