ഭർത്താവിൽനിന്നേറ്റ മർദനത്തിലുണ്ടായ പരിക്കുകളെന്നു സൂചിപ്പിച്ച് അഫില സഹോദരിക്ക് അയച്ച ചിത്രം,അഫില
കുറ്റിപ്പുറം: അബുദാബിയിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ അഫീല ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് തനിക്കും കുഞ്ഞിനും ഭര്‍ത്താവ് മുഹമ്മദ് റാസിഖില്നിന്നുണ്ടായ ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ അഫീല സഹോദരിക്കും കൂട്ടുകാരികള്‍ക്കും ശബ്ദസന്ദേശമായി അയച്ചിരുന്നു. മര്‍ദനമേറ്റതിനെത്തുടര്‍ന്നുണ്ടായ ക്ഷതങ്ങളുടെ ചിത്രങ്ങളും അയച്ചുകൊടുത്തു. തന്നെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ട് മകന് മുഹമ്മദ് അസിയാന്‍ കരഞ്ഞു ബഹളംവെച്ചപ്പോള്‍ മുറിയില്‍നിന്ന് പുറത്താക്കി കതകടച്ചതായും അതിനുശേഷം കുട്ടിയെയും മുഹമ്മദ് റാസിഖ് ഉപദ്രവിച്ചതായും അഫീല അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.
മര്‍ദനമേറ്റ് കിടക്കയില്‍ തളര്‍ന്നുകിടന്ന തന്നെ ഭര്‍ത്താവ് ശരീരത്തില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ശബ്ദസന്ദേശത്തിലുണ്ട്. മര്‍ദനം സഹിക്കാനാകാതെ ഒരിക്കല്‍ താമസസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം ഭര്‍ത്താവ് വിഫലമാക്കി. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുന്നതും വിലക്കി.
അഫീലയെ അബുദാബിയില്‍ ഭര്‍ത്താവിന്റെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി ജൂണ്‍ 11-നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടും ലഭിക്കാന്‍ രണ്ടാഴ്ച വേണം.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. തെളിവുകള്‍ ശേഖരിച്ചശേഷം അഫീലയുടെ ഭര്‍ത്താവ് കടലുണ്ടിനഗരം സ്വദേശി വയല്‍പീടിയേക്കല്‍ മുഹമ്മദ് റാസിഖിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി.ഐ. ശശീന്ദ്രന് മേലേയില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..