വ്‌ളോഗറുടെ ഹണിട്രാപ്പ്: ഭര്‍ത്താവിനെതിരേ ആലുവയിലും കേസ്, ആംബുലന്‍സിന് തീവെച്ചു, അടിപിടിയും


വിവിധ ആശുപത്രി ആക്രമണ കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ഹണിട്രാപ്പ് കേസിൽ പ്രതികളായ നിഷാദും ഭാര്യ റാഷിദയും

ആലുവ: മലപ്പുറത്ത് 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ ദമ്പതിമാരിലെ ഭര്‍ത്താവ് നിഷാദ് ആലുവയില്‍ മറ്റൊരു കേസിലും പ്രതി. ആലുവ നജാത്ത് ആശുപത്രി ആംബുലന്‍സും ജനറേറ്ററും തീവെച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 12-നായിരുന്നു സംഭവം.

25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിയായ കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടില്‍ നിഷാദ് മുഹമ്മദാലി വൈകാതെ പോലീസ് പിടിയിലായി. വിവിധ ആശുപത്രി ആക്രമണ കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.



ഏലൂക്കരയിലെ വീട്ടിലാണ് നിഷാദും ഭാര്യ റാഷിദയും വാടകയ്ക്ക് താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ മലപ്പുറത്തേയ്ക്ക് മാറി. അവിടെ പരിചയപ്പെട്ട 68-കാരനെയാണ് തേന്‍കെണിയില്‍പ്പെടുത്തിയത്. ആലുവയിലെ വീട് ഒഴിഞ്ഞിരുന്നില്ല. ഈ വീടാണ് ആളുകളെ കെണിയിലാക്കാന്‍ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം.

Content Highlights: malappuram kalpakanchery honeytrap case accused nishad and rashidha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented