ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ മാത്രം; മലപ്പുറത്തെ റിട്ട.അധ്യാപകന്‍ പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍


Screengrab: Mathrubhumi News

മലപ്പുറം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം നഗരസഭയിലെ മുന്‍ സി.പി.എം. കൗണ്‍സിലറും റിട്ട. അധ്യാപകനുമായ കെ.വി.ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പോക്‌സോ കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിതാ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ മൂന്ന് പോക്‌സോ കേസുകളാണ് ശശികുമാറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ മേയ് 13-ാം തീയതി വയനാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം വീണ്ടും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Also Read

ചില കുട്ടികളെ നോക്കിവെയ്ക്കും, പലരീതിയിൽ ...

16-കാരിക്ക് പീഡനം, അമ്മാവനടക്കം മൂന്നുപേർ ...

സ്‌കൂളില്‍നിന്ന് ശശികുമാര്‍ വിരമിച്ചതിന് പിന്നാലെ ഒരു പൂര്‍വ വിദ്യാര്‍ഥിനി നടത്തിയ വെളിപ്പെടുത്തലോടെയാണ് ഇയാളുടെ പീഡനപരമ്പര പുറത്തുവരാനിടയാക്കിയത്. ഒരു പൂര്‍വ വിദ്യാര്‍ഥിനി അധ്യാപകനെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ഇയാളില്‍നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തി. ഇതോടെ വിഷയം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഏറ്റെടുക്കുകയും പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു.


Content Highlights: malappuram ex cpm councilor and retd teacher kv sasikumar again arrested in pocso case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented