സൗജത്ത്, ബഷീർ, സവാദ്
മലപ്പുറം: കാമുകിക്കൊപ്പം ചേര്‍ന്ന് കാമുകിയുടെ ഭര്‍ത്താവിനേയും പിന്നീട് കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. താനൂര്‍ ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. മഞ്ചേരി സ്പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
2018-ലാണ് കാമുകി സൗജത്തിന്റെ ഭര്‍ത്താവ് താനൂര്‍ സ്വദേശി സവാദിനെ ബഷീര്‍ കൊലപ്പെടുത്തിയത്. കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയാണ് ബഷീര്‍ കൊലപാതകം നടത്തിയത്.
ഈ കേസില്‍ അറസ്റ്റിലായ ബഷീറും സൗജത്തും പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ നവംബറില്‍ സൗജത്തിനെ മരിച്ച നിലയില്‍ ഇവിടെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ സൗജത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ഈ കേസില്‍ പോലീസ് ബഷീറിനെ തിരയുന്നതിനിടെയാണ് കോട്ടയ്ക്കലില്‍ ബഷീറിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: malappuram double murder case accused dies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..