Screengrab: Mathrubhumi News
കൊച്ചി: തനിക്കെതിരായ പീഡനക്കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരി. തനിക്കെതിരേ ഇന്‍സ്റ്റഗ്രാം വഴി ക്യാമ്പയിന്‍ നടത്തുകയായിരുന്നുവെന്നും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അനീസ് അന്‍സാരി പറഞ്ഞു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോളായിരുന്നു അനീസിന്റെ പ്രതികരണം.
'എട്ടു വര്‍ഷത്തിനിടെ മൂവായിരത്തിലേറെ പേര്‍ക്ക് ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇന്‍സ്റ്റഗ്രാം വഴി ഒരു ക്യാമ്പയിന്‍ നടത്തുകയായിരുന്നു. ഇതിന്റെ പിന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൂടെ വന്ന് പഠിച്ച ഒരു യുവതിയാണ്. അവരാണ് ക്യാമ്പയിന്‍ നടത്തിയത്. എനിക്കെതിരേ പരാതി നല്‍കിയവര്‍ ആരാണെന്ന് പോലും എനിക്കറിയില്ല. അവരെ ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയില്ല'- അനീസ് അന്‍സാരി പറഞ്ഞു.
വിവാഹ മേക്കപ്പിനിടെ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആരോപണങ്ങള്‍ ഗൗരവതരമാണെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് നാലുകേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അറസ്റ്റ് ചെയ്താല്‍ ഓരോ കേസിലും ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം നല്‍കണം. ഏപ്രില്‍ 27 മുതല്‍ 30 വരെയുള്ള തീയതികളില്‍ രാവിലെ ഒമ്പതു മണിക്ക് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം.പരാതിക്കാരെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. അന്വേഷണത്തില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകള്‍.
വിവാഹമേക്കപ്പിനിടെ കടന്നുപിടിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ആരോപിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അനീസിനെതിരേ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഈ വെളിപ്പെടുത്തലില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ യുവതികള്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു. മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതിക്കാരുടെയെല്ലാം ആരോപണം.
Content Highlights: makeup artist anez anzare response about sexual harassment case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..