പ്രതി അബ്ദുസലാം | Photo: മാതൃഭൂമി
മലപ്പുറം: ചരക്കുവാഹനങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് കക്കാട്ടുപറമ്പ് അബ്ദുസലാമിനെ (37)ആണ് ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കലും സംഘവും പിടികൂടിയത്.
ചങ്ങരംകുളം സ്റ്റേഷന്‍ അതിര്‍ത്തിയിലുള്‍പ്പെട്ട കുറ്റിപ്പാല, കാളാച്ചാല്‍, വളയംകുളം എന്നിവിടങ്ങളില്‍നിന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മൂന്ന് ചരക്കുവാഹനങ്ങള്‍ കളവുപോയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് നേരത്തേ ഒരു കേസില്‍ ചങ്ങരംകുളം പോലീസ് പിടികൂടിയിരുന്ന ഇയാളിലേക്ക് അന്വേഷണമെത്തിയത്.
തിരൂര്‍, ആലത്തിയൂര്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.മാരുടെ കീഴിലുള്ള സ്‌ക്വാഡംഗങ്ങളുടെകൂടി സഹകരണത്തോടെ മലപ്പുറം, പാലക്കാട് ജില്ലകളിലായി മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെല്ലാം സമാനമായ രീതിയില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിക്കുന്ന വാഹനം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി വില്‍പന നടത്തുകയാണ് ഇയാളുടെ രീതി. ഒരു വര്‍ഷംമുന്‍പ് ചിയാന്നൂരില്‍നിന്ന് ഒരു വാഹനം മോഷ്ടിച്ച കേസില്‍ ഇയാളെ ചങ്ങരംകുളം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതോടെ അവര്‍ക്കുള്ള അന്വേഷണവും പോലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
എസ്.ഐ. ഹരിഹരസൂനു, എ.എസ്.ഐ. ശിവകുമാര്‍, സി.പി.ഒ. സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: main man of robbery gang arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..