സഞ്ജിത്ത് വധം: മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അധ്യാപകന്‍ ബാവ അറസ്റ്റില്‍


കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു.

പിടിയിലായ ബാവ | Screengrab: മാതൃഭൂമി ന്യൂസ്‌

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ബാവ അറസ്റ്റില്‍. ആലത്തൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപകനാണ്. പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റാണ്. ഇയാളുടെ നേതൃത്വത്തിലാണ് സഞ്ജത്തിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതെന്നാണ് പോലീസ് പറയുന്നത്.

തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ബാവ ഒളിവില്‍ കഴിയുകയായിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിക്കായി അന്വേഷണവും തുടരുകയായിരുന്നു. ഇന്നലെയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

സഞ്ജിത് വധത്തെ തുടര്‍ന്നുള്ള പ്രതികാരമാണ് വിഷു ദിനത്തില്‍ പാലക്കാട് നടന്ന സുബൈര്‍ കൊലപാതകം. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

Content Highlights: main accused of sanjith murder case arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented