ബസ് സ്‌റ്റോപ്പില്‍ ചുറ്റിത്തിരിഞ്ഞ് യുവാക്കള്‍, ലഹരിവില്പന; മാഹി പോലീസ് പിടിച്ചത് MDMA-യും കഞ്ചാവും


മയക്കുമരുന്നുമായി അറസ്റ്റിലായ പി.കെ. മുഹമ്മദ് മസീദ്, എം. അൽത്താഫ്, മുഹമ്മദ് ഫർദീൻ എന്നിവർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ

മയ്യഴി: മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി മൂന്നുപേര്‍ മാഹി പോലീസിന്റെ പിടിയിലായി. 380 ഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കഞ്ചാവുമായി മാഹി നാലുതറ കോയ്യോട്ടുതെരുവിലെ മസീദാസില്‍ പി.കെ. മുഹമ്മദ് മസീദ് (27), തലശ്ശേരി ജൂബിലി റോഡില്‍ അല്‍ ഫജറില്‍ എം. അല്‍ത്താഫ് (41) എന്നിവരാണ് അറസ്റ്റിലായത്. പന്തക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ഇടയില്‍പീടിക പ്രിയദര്‍ശിനി ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം രണ്ട് യുവാക്കള്‍ ചുറ്റിത്തിരിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് സി.ഐ. എ. ശേഖറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മംഗളൂരുവിലെ ഇവരുടെ രഹസ്യവില്പനകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. കങ്കനാടിയിലെ വലന്‍സിയയില്‍വെച്ചാണ് തളിപ്പറമ്പ് പന്നിയൂരിലെ കക്കോട്ടകത്ത മുഹമ്മദ് ഫര്‍ദീന്‍ (21) പിടിയിലായത്.

മൂന്ന് പ്രതികളെയും പള്ളൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മാഹി പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സി.ഐ. എ. ശേഖര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.പി. ജയരാജ്, പി. അജയകുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.വി. മനോജ് കുമാര്‍, വി. മഹേഷ്, കെ. കിഷോര്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കിണവക്കലില്‍ എം.ഡി.എം.എ.യുമായി പിടിയില്‍

കൂത്തുപറമ്പ്: എം.ഡി.എം.എ.യുമായി പിണറായി പടന്നക്കര സ്വദേശി എം.കെ.കണ്ണനെ (24) അറസ്റ്റുചെയ്തു. പട്രോളിങ്ങിനിടെ കിണവക്കല്‍ ആയിരംതെങ്ങില്‍വെച്ച് കൂത്തുപറമ്പ് എസ്.ഐ. വി.വി.ദീപ്തിയും സംഘവുമാണ് പിടികൂടിയത്. ഇയാളില്‍നിന്ന് ഒരുഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

യുവാവിനെ പരിശോധിച്ചപ്പോഴാണ് കവറില്‍ സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. കൂത്തുപറമ്പ് കോടതി റിമാന്‍ഡ്ചെയ്തു.

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: എം.ഡി.എം.എ.യുമായി ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മിയാദ് (28), മുഹമ്മദ് സുബൈര്‍ (31) എന്നിവരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. മിയാദില്‍നിന്ന് 1.160 ഗ്രാം, മുഹമ്മദ് സുബൈറില്‍നിന്ന് 1.93 ഗ്രാം മയക്കുമരുന്ന് പിടിച്ചു. വെവ്വേറെ കാറുകളിലാണ് ഇവര്‍ സഞ്ചരിച്ചത്. രണ്ട് കാറും കസ്റ്റഡയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. പി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Content Highlights: mahe police arrested three with mdma and ganja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented