തകർപ്പെട്ട ഗാന്ധിപ്രതിമ(ഫയൽചിത്രം) അറസ്റ്റിലായ അഖിൽ, അമൽ
പയ്യന്നൂര്‍: പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ തായിനേരിയിലെ തായമ്പത്ത് ഹൗസില്‍ അമല്‍ (23), മൂരിക്കൊവ്വലിലെ മന്നാടിയന് ഹൗസില്‍ എം.വി. അഖില്‍ (25) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ. പി. വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗങ്ങളാണിവര്‍. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ഈ മാസം പന്ത്രണ്ടിന് രാത്രി ഒന്‍പതരയോടെയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിമന്ദിരത്തില് സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ അക്രമികള്‍ തകര്‍ത്തത്. പ്രതിമയിലെ ഗാന്ധിത്തല വെട്ടിമാറ്റി മടിയില്‍ ചെങ്കല്ലില്‍ എടുത്തുവെച്ച നിലയിലായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ നിരീക്ഷണ ക്യാമറകളുള്‍പ്പെടെ പോലീസ് പരിശോധിച്ചു.
Content Highlights: mahathma gandhi statue vandalized in payyannur two dyfi workers arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..