പ്രതീകാത്മക ചിത്രം | Getty Images
മുംബൈ: ഭാര്യ വൃത്തിയായി സാരി ധരിക്കാത്തതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. ഔറംഗാബാദിലെ മുകുന്ദ്നഗര്‍ സ്വദേശിയായ സമാധന്‍ സാബ്ലെയാണ് (24) വീട്ടില്‍ ആത്മഹത്യ ചെയ്തത്.
യുവാവ് ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനായിരുന്നെന്ന് മുകുന്ദവാടി പോലീസ് അറിയിച്ചു. വീട്ടില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഭാര്യ വൃത്തിയായി സാരി ഉടുക്കാറില്ല, നടക്കാറില്ല, സംസാരിക്കാറില്ല തുടങ്ങിയ കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നതെന്ന് മുകുന്ദവാടി പോലീസ് ഇന്‍സ്പെക്ടര്‍ ബ്രഹ്മ ഗിരി പറഞ്ഞു.
ആറുമാസം മുമ്പാണ് യുവാവ് തന്നേക്കാള്‍ ആറുവയസ്സ് പ്രായം കുറഞ്ഞ യുവതിയെ വിവാഹം കഴിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Maharashtra Man Dies By Suicide, Wrote "Wife Couldn't Drape Saree" Well
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..