ലഹരിക്കടത്ത്: 200 രൂപയുടെ ആപ്പിള്‍ നൂറുരൂപയ്ക്ക്, മന്‍സൂറിന്റെ ഭാര്യയുടെ മൊബൈലും കസ്റ്റഡിയില്‍


വിജിന്‍ വര്‍ഗീസിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍ ആപ്പിള്‍ വിറ്റിരുന്നത് പാതിവിലയ്ക്ക്. 200 രൂപയുടെ ആപ്പിള്‍ നൂറുരൂപയ്ക്കാണ് യമ്മിറ്റോ ഇന്‍ര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍നിന്ന് വിറ്റത്. വിദേശപഴങ്ങളും കുറഞ്ഞനിരക്കില്‍ നല്‍കി.

വിജിൻ വർഗീസ്(ഇടത്ത്) മൻസൂർ(വലത്ത്)

നവിമുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ മലയാളികളുടെ നേതൃത്വത്തില്‍നടന്ന വന്‍മയക്കുമരുന്ന് കടത്ത് മുംബൈയില്‍ പിടികൂടി. 1476 കോടി രൂപയുടെ മയക്കുമരുന്നാണ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി മൂക്കന്നൂര്‍ സ്വദേശി വിജിന്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. ഇതിലെ സൂത്രധാരന്‍ മലപ്പുറം സ്വദേശി മന്‍സൂര്‍ ഒളിവിലാണ്. രാജ്യത്ത് സമീപകാലത്ത് നടന്ന വന്‍മയക്കുമരുന്ന് കടത്താണ് ബുധനാഴ്ച മഹാരാഷ്ട്രയിലെ വാഷിയില്‍നിന്ന് പിടികൂടിയത്.

കൊച്ചി ആസ്ഥാനമായ പഴം ഇറക്കുമതി സ്ഥാപനം യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസാണ് പിടിയിലായത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇയാളുടെ പേരില്‍ അയച്ച വാലന്‍ഷ്യ ഓറഞ്ചിന്റെപെട്ടികളില്‍നിന്ന് 198 കിലോഗ്രാം മെത്താംഫെറ്റമിനും ഒമ്പതുകിലോഗ്രാം കൊക്കെയ്‌നുമാണ് പിടികൂടിയത്.

ദക്ഷിണാഫ്രിക്കയില്‍നിന്ന് പഴങ്ങള്‍ കയറ്റിയയക്കുന്ന മോര്‍ ഫ്രഷ് എക്സ്‌പോര്‍ട്ട് എസ്.എ. എന്ന സ്ഥാപനത്തിന്റെ ഉടമയും മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയുമായ മന്‍സൂര്‍ തച്ചപ്പറമ്പാണ് സൂത്രധാരനെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. ഈ കമ്പനിയില്‍ ഡയറക്ടറായ വിജിന്റെ സഹോദരനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കോവിഡ് കാലത്താണ് വിജിന്‍ വര്‍ഗീസ് ദുബായ് ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ മാസ്‌കും പി.പി.ഇ. കിറ്റും കോവിഡ് അനുബന്ധ ഉത്പന്നങ്ങളും ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യുന്ന കമ്പനി തുടങ്ങിയത്. രണ്ടു വര്‍ഷത്തിനിടയിലാണ് പഴവര്‍ഗ ഇറക്കുമതിയിലേക്ക് കടക്കുന്നത്.

ഓറഞ്ചിനൊപ്പം മയക്കുമരുന്നിന്റെ വരവ്

പരിശോധനകള്‍ ഒഴിവാക്കുന്നതിനായി പര്‍ച്ചേസ് ഓര്‍ഡറുകളോ രേഖകളോ ഇല്ലാതെ വാട്സാപ്പ് വഴി ഓര്‍ഡറുകള്‍ നല്‍കിയായിരുന്നു വ്യാപാരം. ഓറഞ്ചിന് ജി.എസ്.ടി. അടയ്ക്കേണ്ടതില്ലാത്തതിനാല്‍ ഇറക്കുമതി ഉത്പന്നത്തിനുള്ള ഇവേ ബില്ലും ഉണ്ടായിരുന്നില്ല

വിലക്കുറവിലാണ് പഴങ്ങള്‍ വിറ്റിരുന്നത്. വാഷിയിലെ പ്രഭു ഹിരാ ഐസ് ആന്‍ഡ് കോള്‍ഡ് സ്റ്റോറേജില്‍നിന്ന് ഓറഞ്ച് കണ്ടെയ്‌നറില്‍ കയറ്റിപ്പോകുമ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയായിരുന്നു. ഓറഞ്ച് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ തുര്‍ക്കി, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് പഴങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു

വിജിന്‍ വര്‍ഗീസിന്റെ കാലടിയിലെ പഴക്കടയില്‍ പരിശോധന

കാലടി: പഴം ഇറക്കുമതിയുടെ മറവില്‍ കോടികളുടെ മയക്കുമരുന്നു കടത്തിയ കേസില്‍ മുംെബെയില്‍ അറസ്റ്റിലായ മഞ്ഞപ്ര അമലാപുരം സ്വദേശി വിജിന്‍ വര്‍ഗീസിന്റെ കാലടിയിലെ സ്ഥാപനത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി.

കാലടി-മലയാറ്റൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ഗോഡൗണില്‍ പഴം സൂക്ഷിച്ചിരുന്ന ഇടങ്ങളിലും ഓഫീസിലും തിരച്ചില്‍ നടത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.

ലഹരിക്കടത്തിന് മറ: 200 രൂപയുടെ ആപ്പിള്‍ നൂറുരൂപയ്ക്ക്

കാലടി: കോടികളുടെ മയക്കുമരുന്നു കടത്തിയ കേസില്‍ മുംബെയില്‍ അറസ്റ്റിലായ മഞ്ഞപ്ര അമലാപുരം സ്വദേശി വിജിന്‍ വര്‍ഗീസിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍ ആപ്പിള്‍ വിറ്റിരുന്നത് പാതിവിലയ്ക്ക്. 200 രൂപയുടെ ആപ്പിള്‍ നൂറുരൂപയ്ക്കാണ് യമ്മിറ്റോ ഇന്‍ര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍നിന്ന് വിറ്റത്. വിദേശപഴങ്ങളും കുറഞ്ഞനിരക്കില്‍ നല്‍കി.

കാലടിയിലെ ഈ സ്ഥാപനത്തില്‍ ബുധനാഴ്ച എക്സൈസ് പരിശോധനനടത്തി. വിജിന്‍ വര്‍ഗീസിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസിനെയും ബിസിനസ് പങ്കാളി ആല്‍ബിനെയും ചോദ്യംചെയ്തു. ഗോഡൗണ്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. 2020-ല്‍ കോവിഡ് കാലത്ത് മാസ്‌ക്, പി.പി. കിറ്റ്, അനുബന്ധ സാമഗ്രികള്‍ എന്നിവ കയറ്റിയയച്ചിരുന്നു.

മന്‍സൂറിന്റെ പഴയ പാസ്‌പോര്‍ട്ടം ഭാര്യയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു

മലപ്പുറം: ദക്ഷിണാഫ്രിക്കയില്‍നിന്ന് പഴം ഇറക്കുമതിയുടെ മറവില്‍ മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ കേസിലുള്‍പ്പെട്ട മലപ്പുറം ഇന്ത്യനൂര്‍ സ്വദേശി തച്ചന്‍പറമ്പില്‍ മന്‍സൂറിന്റെ (43) പഴയ പാസ്‌പോര്‍ട്ടും ഭാര്യയുടെ മൊബൈല്‍ഫോണും ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന.

രണ്ടുമാസത്തോളം ഇവിടെയുണ്ടായിരുന്ന മന്‍സൂര്‍ സെപ്റ്റംബര്‍ 19-നാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലേക്കു പോയത്. മകന്‍ നാട്ടിലായിരുന്നപ്പോള്‍ ജൊഹാനസ്ബര്‍ഗില്‍നിന്നയച്ച കണ്ടെയ്‌നറിലെ പെട്ടിയില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നും മകന്‍ നിരപരാധിയാണെന്നും മന്‍സൂറിന്റെ പിതാവ് മൊയ്തീന്‍ അഹമ്മദ് പറഞ്ഞു. പെട്ടിമാറ്റിയയച്ച് ചതിച്ച ഗുജറാത്തിയെ മന്‍സൂര്‍ ദക്ഷിണാഫ്രിക്കന്‍ പോലീസില്‍ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായി മകന്‍ അറിയിച്ചുവെന്നും പിതാവ് പറയുന്നു. 14 വര്‍ഷമായി ജൊഹാനസ്ബര്‍ഗില്‍ പഴം കയറ്റുമതി ബിസിനസ് നടത്തുകയാണ് മന്‍സൂര്‍.


Content Highlights: maharashtra drugs case vijin varghese and mansoor thachaparamban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented