ഓറഞ്ചും ആപ്പിളും ഒപ്പം ലഹരിമരുന്നും; പിന്നില്‍ മലയാളി, കാലടിയിലും പരിശോധന


Screengrab: Mathrubhumi News

കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന. കേസില്‍ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് എക്‌സൈസ് സംഘം ബുധനാഴ്ച പരിശോധന നടത്തുന്നത്.

വന്‍തോതില്‍ പഴങ്ങള്‍ സൂക്ഷിച്ച കാലടിയിലെ ഗോഡൗണില്‍ വിശദമായ പരിശോധനയാണ് എക്‌സൈസ് സംഘം ആരംഭിച്ചിരിക്കുന്നത്. ഓറഞ്ച്, ആപ്പിള്‍, തുടങ്ങിയ പഴവര്‍ഗങ്ങള്‍ സൂക്ഷിച്ച ഓരോ പെട്ടികളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരും വിജിന്‍ വര്‍ഗീസിന്റെ വ്യാപാരസ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ വിജിന്‍ വര്‍ഗീസിന്റെ സ്ഥാപനത്തിന്റെ പേരില്‍ കൊച്ചി തുറമുഖത്ത് എത്തിയ ഒരു കണ്ടെയ്‌നറും ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍ കണ്ടെയ്‌നറില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ 1476 കോടിയുടെ ലഹരിമരുന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓറഞ്ചുകള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്ന് 198 കിലോഗ്രാം മെത്തും ഒമ്പതുകിലോ കൊക്കെയ്‌നുമാണ് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണ് യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എം.ഡി.യായ വിജിന്‍ വര്‍ഗീസ് ഡി.ആര്‍.ഐ.യുടെ പിടിയിലായത്.

വിദേശത്തുനിന്ന് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിന്‍ വര്‍ഗീസ് അടക്കമുള്ളവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മലയാളിയായ മന്‍സൂര്‍ തച്ചന്‍പറമ്പില്‍ എന്നയാള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മന്‍സൂറും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. പിന്നാലെ പഴം ഇറക്കുമതിയും ആരംഭിച്ചു. ഈ കച്ചവടത്തിന്റെ മറവിലാണ് ലഹരിമരുന്നും കടത്തിയിരുന്നത്.

കഴിഞ്ഞദിവസം പിടിച്ചെടുത്ത ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയില്‍നിന്നാണ് എത്തിച്ചിരുന്നത്. ഇവയെല്ലാം ഇന്ത്യയില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. അതേസമയം, ലഹരിമരുന്ന് കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് വിജിന്റെ മൊഴി. എല്ലാം നിയന്ത്രിച്ചിരുന്നത് മന്‍സൂറായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, വിജിന്റെ സഹോദരനുമായി ചേര്‍ന്ന് മന്‍സൂര്‍ മറ്റൊരു കമ്പനി സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, വിജിന്‍ വര്‍ഗീസിന്റെ ബന്ധങ്ങളെക്കുറിച്ചും ഇയാളുടെ മറ്റ് ഇടപാടുകളെക്കുറിച്ചും ഡി.ആര്‍.ഐ. സംഘം വിശദമായ അന്വേഷണം ആരംഭിച്ചതായാണ് സൂചന. കൂടുതല്‍ അന്വേഷണത്തിനായി മുംബൈയില്‍നിന്നുള്ള ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുമെന്നും വിവരങ്ങളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഡ്രഗ് വേട്ടകളിലൊന്നാണ് കഴിഞ്ഞദിവസം മുംബൈയില്‍നടന്നതെന്നും ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറയുന്നു.


Content Highlights: maharashtra drugs case excise inquiry in eranakulam kalady vijin vargheese premises


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented