ഹോസ്റ്റലിലെ കുളിമുറി ദൃശ്യം പകര്‍ത്തി അയച്ചുനല്‍കി; വിദ്യാര്‍ഥിനിയും ഡോക്ടറായ കാമുകനും പിടിയില്‍


കാമുകന്‍ പറഞ്ഞതനുസരിച്ച യുവതി, ഹോസ്റ്റലിലെ മറ്റുപെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളും കുളിമുറി ദൃശ്യങ്ങളും പകര്‍ത്തി വാട്‌സാപ്പിലൂടെ അയച്ചുനല്‍കുകയായിരുന്നു. 

Screengrab: Youtube.com/Reflect news tamil

മധുര: വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യം പകര്‍ത്തി അയച്ചുനല്‍കിയ കോളേജ് വിദ്യാര്‍ഥിനിയും ഡോക്ടറായ കാമുകനും അറസ്റ്റില്‍. മധുരയില്‍ ബി.എഡ്. വിദ്യാര്‍ഥിനിയായ കലേശ്വരി(23) കാമുകനായ രാമനാഥപുരം സ്വദേശി ഡോ.ആഷിഖ്(31) എന്നിവരെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് യുവതി കാമുകന് അയച്ചുനല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

യുവതി ദൃശ്യം പകര്‍ത്തുന്നത് മറ്റൊരു പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഹോസ്റ്റല്‍ അന്തേവാസികള്‍ കലേശ്വരിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്.



ഡോക്ടറായ ആഷിഖ് രാമനാഥപുരത്ത് സ്വന്തമായി ക്ലിനിക്ക് നടത്തിവരികയാണ്. നേരത്തെ രാമനാഥപുരത്ത് താമസിക്കുന്ന സമയത്താണ് കലേശ്വരി വിവാഹിതനായ ഡോക്ടറുമായി അടുപ്പത്തിലായത്. കഴിഞ്ഞ ആറുമാസമായി മധുരയിലെ ഹോസ്റ്റലിലായിരുന്നു യുവതി താമസിച്ചുവന്നിരുന്നത്. ഇതിനിടെ കാമുകനായ ആഷിഖ് യുവതിയെ വീഡിയോകോള്‍ ചെയ്യുന്നതും പതിവായിരുന്നു. വീഡിയോ കോളിലൂടെ ഹോസ്റ്റലിലെ മറ്റുപെണ്‍കുട്ടികളെയും കാണിക്കാനാണ് ഇയാള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഇവരുടെ കുളിമുറി ദൃശ്യങ്ങളും മറ്റും പകര്‍ത്തി അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. കാമുകന്‍ പറഞ്ഞതനുസരിച്ച യുവതി, ഹോസ്റ്റലിലെ മറ്റുപെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളും കുളിമുറി ദൃശ്യങ്ങളും പകര്‍ത്തി വാട്‌സാപ്പിലൂടെ അയച്ചുനല്‍കുകയായിരുന്നു.

അതേസമയം, സംഭവം പിടിക്കപ്പെട്ടതോടെ വാട്‌സാപ്പ് ചാറ്റ് മുഴുവന്‍ പ്രതികള്‍ നീക്കം ചെയ്തിരുന്നു. കമിതാക്കളുടെ ചാറ്റുകളും മറ്റുദൃശ്യങ്ങളും വിദഗ്ധ പരിശോധനയിലൂടെയാണ് വീണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളും നിലവില്‍ റിമാന്‍ഡിലാണ്. അതേസമയം, ആഷിഖിനെ ചികിത്സയ്ക്കായി പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ ദൃശ്യങ്ങള്‍ പ്രതികള്‍ മറ്റാര്‍ക്കെങ്കിലും പങ്കുവെച്ചിട്ടുണ്ടോ, അശ്ലീല വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: madurai hostel girls bathing videos capyured by college student, she sent to her lover doctor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented