മുഹമ്മദ്
മലപ്പുറം: എട്ടുവയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ്സാ അധ്യാപകന് 21 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസാ അധ്യാപകനായ കൊഴിഞ്ഞില്‍ തേറമ്പില്‍ വീട്ടില്‍ മുഹമ്മദ് 2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്വന്തം വിദ്യാര്‍ഥിനിയെ ഇയാള്‍ മദ്രസയില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്സോ നിയമത്തിലെ ഗുരുതരമായ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നു വകുപ്പുകളിലും ഏഴ് വര്‍ഷംവീതം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
തടവുശിക്ഷയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ പിഴയും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വകുപ്പുകളിലായി ആറ് മാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയില്‍ ഒന്നേകാല്‍ ലക്ഷം രൂപ ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 12 സാക്ഷികളെയാണ് പ്രോസിക്യൂഷന് വിസ്തരിച്ചത്. 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
Content Highlights: madrassa teacher sexually assaulted eight-year-old girl; sentenced to 21 years in prison
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..