ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്


നൗഷാദ് ലത്തീഫ്

പാലക്കാട്: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസ അധ്യാപകന് വിവിധവകുപ്പുകളിലായി 26 വര്‍ഷം കഠിനതടവും 1.75 ലക്ഷംരൂപ പിഴയും. മണ്ണാര്‍ക്കാട് കോട്ടോപ്പാടം പൊയ്യക്കോട് വീട്ടില്‍ നൗഷാദ് ലത്തീഫിനാണ് (38) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോര്‍ട്ട് ജഡ്ജി ടി. സഞ്ജു ശിക്ഷവിധിച്ചത്.

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം ജയിലില്‍ കഴിയണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നരവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം.

2018 ജൂലായ് മുതല്‍ 2019 മാര്‍ച്ചുവരെയുള്ള കാലയളവില്‍ നൗഷാദ് ലത്തീഫ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷന്‍ കേസ്. അഗളി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് അന്നത്തെ എസ്.ഐ.മാരായ പി. വിഷ്ണു, എം.സി. റെജികുട്ടി എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി.

എ.എസ്.ഐ. ടി.ആര്‍. സതി, സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. കാര്‍ത്തിക് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Content Highlights: madrassa teacher gets 26 years imprisonment in pocso case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented