പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍


ബഷീർ സഖാഫി

അന്തിക്കാട്(തൃശ്ശൂര്‍): പോക്സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയിലായി. ഇരിങ്ങാലക്കുട കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഏപ്രിലിലായിരുന്നു സംഭവം. സംഭവം പുറത്തറിഞ്ഞയുടന്‍ ഒളിവില്‍പ്പോയ ഇയാള്‍ പല തീര്‍ഥാടനകേന്ദ്രങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ. വി.എച്ച്. സ്റ്റീഫന്‍, എ.എസ്.ഐ.മാരായ പി. ജയകൃഷ്ണന്‍, മുഹമ്മദ് അഷറഫ്, അന്തിക്കാട് എസ്.ഐ. ഹരീഷ്, ബെനഡിക്ട്, എ.എസ്.ഐ.മാരായ ജയന്‍, അസീസ്, സീനിയര്‍ സി.പി.ഒ.മാരായ ഇ.എസ്. ജീവന്‍, സോണി സേവ്യര്‍, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, കെ.ബി. ഷറഫുദ്ദീന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Content Highlights: madrassa teacher arrested in pocso case in anthikkad thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented