പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍


മുഹമ്മദ് ആഷിഖ്

പെരിന്തല്‍മണ്ണ: പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖി(38)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

2018 മേയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്.

അന്ന് മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ വകുപ്പുകള്‍പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: madrassa teacher arrested in pocso case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented