പരസ്ത്രീ ബന്ധമെന്ന് സംശയം, ജോലിസ്ഥലത്തെത്തി ഭര്‍ത്താവിനെ അപമാനിക്കുന്നത് ക്രൂരത- മദ്രാസ് ഹൈക്കോടതി


മദ്രാസ് ഹൈക്കോടതി | File Photo | ANI

ചെന്നൈ: പരസ്ത്രീബന്ധം സംശയിച്ച് ജോലിസ്ഥലത്തെത്തി ഭര്‍ത്താവിനെ ഭാര്യ അപമാനിക്കുന്നത് ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി. മെഡിക്കല്‍ കോളേജ് അധ്യാപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.എം. വേലുമണി, ജസ്റ്റിസ് എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ കാരണം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന് വിവാഹമോചനം അനുവദിച്ചു. ഈറോഡുള്ള കുടുംബകോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈറോഡുള്ള ദമ്പതിമാര്‍ 2008 നവംബറിലാണ് വിവാഹിതരായത്. ഭര്‍ത്താവ് മെഡിക്കല്‍ കോളേജ് അധ്യാപകനും ഭാര്യ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായിരുന്നു. കോളേജിലെ അധ്യാപികമാരുമായി ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന ഭാര്യയുടെ സംശയത്തെ തുടര്‍ന്ന് ഇരുവരുംതമ്മില്‍ പ്രശ്‌നമായി. 2011 മുതല്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്.

ഭര്‍ത്താവ് വിവാഹമോചനം തേടിയെങ്കിലും മകളുടെ ഭാവിയെ കരുതി വീണ്ടും ഒരുമിക്കണമെന്ന നിലപാടിലായിരുന്നു ഭാര്യ. ഇതിനിടെ ഭര്‍ത്താവ് ജോലിചെയ്യുന്ന കോളേജിലെത്തി മറ്റ് ജീവനക്കാരുടെ മുന്നില്‍ അസഭ്യം പറയുകയും അധ്യാപികമാരുമായി അതിരുവിട്ടബന്ധമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതിയും നല്‍കി.

തന്നെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയും പോലീസില്‍ വ്യാജപരാതി നല്‍കിയെന്ന് ആരോപിച്ചും അധ്യാപകന്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് ഇത്തരം ഒരു പ്രശ്‌നമുണ്ടാക്കിയത് മാനസികപീഡനം തന്നെയാണെന്ന് കോടതി വിലയിരുത്തി. ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കാന്‍ പോയപ്പോള്‍ ഭാര്യ താലിമാല ഊരിമാറ്റിയത് ചൂണ്ടിക്കാട്ടിയ കോടതി, പ്രശ്‌നം പരിഹരിക്കാന്‍ ഇരുവരും തയ്യാറല്ലെന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചു.

Content Highlights: madras high court verdict on couple divorce case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented