പ്രതീകാത്മകചിത്രം| Photo: Mathrubhumi
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവെച്ചുകൊന്നു. ധര്‍ സിറ്റിയിലെ റെസിഡന്‍ഷ്യല്‍ മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പൂജ എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. പൂജയെ കൊലപ്പെടുത്തിയ ദീപക് റാത്തോഡിനെ പോലീസ് പിടികൂടി.
വര്‍ഷങ്ങളായി ദീപക്, പൂജയുടെ പിന്നാലെ നടക്കുകയും ശല്യംചെയ്യുകയും പലകുറി വിവാഹഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൂജ വിവാഹാഭ്യര്‍ഥന നിരസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നിരന്തരമായ ശല്യത്തെ തുടര്‍ന്ന് പൂജ ദീപക്കിനെതിരേ പരാതി നല്‍കിയിരുന്നെന്നും ദീപക്ക് പൂജയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന പൂജ, ധറിന് സമീപത്തെ ബ്രഹ്‌മകുണ്ഡില്‍ അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ഒപ്പമായിരുന്നു താമസം. രാവിലെ ജോലിക്ക് ഇറങ്ങിയപ്പോഴാണ് ദീപക്ക് പൂജയെ ആക്രമിച്ചത്. വെടിയേറ്റ പൂജ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദീപക്കിനെ ബുധനാഴ്ച വൈകിട്ടോടെ ബ്രഹ്‌മകുണ്ഡിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി.
പിടികൂടാനുള്ള ശ്രമത്തിനിടെ ദീപക് പോലീസുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ദീപക്കിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ പോലീസും വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ദീപക്കിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുസ്ഥലം കയ്യേറി നിര്‍മിച്ചതെന്ന് പറഞ്ഞ് ദീപക്കിന്റെ വീട് പോലീസ് തകര്‍ത്തു. മുന്‍സിപ്പല്‍ അധികൃതരും നടപടിയില്‍ പങ്കാളികളായി.
Content Highlights: madhya pradesh woman killed by man who stalked for years


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..