മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു | VIDEO


രോഹിത് സിങ് രജ്പുത് | Photo : NDTV

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ കുത്തിക്കൊന്നു. കര്‍ണിസേനയുടെ ഇട്ടാര്‍സിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. നഗരസഭാ ഓഫീസിന് മുന്‍വശത്തുവെച്ച് മൂവര്‍സംഘമാണ് രോഹിത്തിനെ ആക്രമിച്ചത്. രോഹിത്തിന് നേര്‍ക്കുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് രോഹിത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. സച്ചിന്‍ പട്ടേലിന്റെ നിലയും ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമിസംഘവും രോഹിത്തും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഇട്ടാര്‍സി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍. എസ്. ചൗഹാന്‍ അറിയിച്ചു.

രോഹിത്തും സുഹൃത്തും പ്രദേശത്തെ ചായക്കടയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സംഘത്തിലൊരാള്‍ കത്തികൊണ്ട് രോഹിത്തിനെ തുടരെത്തുടരെ കുത്തുകയുമായിരുന്നു. പ്രതികളായ രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Content Highlights: Madhya Pradesh, Karni Sena Leader, Stabbed Multiple Times, Dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented