മധ്യപ്രദേശിൽ ഘോഷയാത്രയ്ക്കിടെ അക്രമം; അയൽവാസിയുടെ പരാതിയിൽ 12 വയസ്സുകാരന് 2.9 ലക്ഷം രൂപ പിഴ


പ്രതീകാത്മക ചിത്രം

ഭോപാല്‍: മധ്യപ്രദേശില്‍ രാമനവമി ദിവസത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 12 വയസ്സുകാരനോട് 2.9 ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ച് നോട്ടീസ്. കുട്ടിയുടെ അയല്‍വാസികളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ രാമനവമി ദിവസമുണ്ടായ ഘോഷയാത്രയ്ക്കിടെ തങ്ങളുടെ വീടിനു നേരെ അക്രമം അഴിച്ചുവിട്ടെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നും അയല്‍വാസികള്‍ പരാതിയില്‍ പറയുന്നു. കുട്ടിയുടെ അച്ഛനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മധ്യപ്രദേശിലെ കാര്‍ഗോണിലാണ് സംഭവം.

കുട്ടിക്ക് 12 വയസ്സാണെന്നും അക്രമത്തില്‍ 2.9 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും നോട്ടീസില്‍ പറയുന്നു. കുട്ടിയുടെ പിതാവ് കലു ഖാനെതിരെ 4.8 ലക്ഷം രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. പുറമേ ആറുപേര്‍ക്കുകൂടി പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.അതേസമയം, അക്രമത്തില്‍ തങ്ങളുടെ പങ്ക് നിഷേധിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. അക്രമം നടക്കുമ്പോള്‍ തങ്ങള്‍ ഉറക്കത്തിലായിരുന്നു. നീതി കിട്ടണം-പിതാവ് പറഞ്ഞു. മകന്‍ ആകെ പേടിച്ചിരിക്കുകയാണെന്നും അറസ്റ്റ് ഭയന്ന് കഴിയുകയാണെന്നും അമ്മ പറഞ്ഞു. പിഴയടക്കാന്‍ നിര്‍ദേശിച്ചുള്ള നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി അപ്പീല്‍ തള്ളിക്കളഞ്ഞു. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് ട്രിബ്യൂണലില്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയലും വീണ്ടെടുക്കലും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യു.പി. സര്‍ക്കാരിനെ മാതൃകയാക്കി കഴിഞ്ഞ ഡിസംബറിലാണ് ഈ നിയമം മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വന്നത്. ഇതുപ്രകാരം സമരങ്ങള്‍ക്കോ അക്രമങ്ങള്‍ക്കോ ഇടയില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ അതിന്റെ തുക നഷ്ടം വരുത്തിയവരില്‍നിന്ന് ഈടാക്കും.

Content Highlights: Madhya Pradesh Boy, 12, Asked To Pay ₹ 2.9 Lakh Over Ram Navmi Clashes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented