മധുവിന്റെ അമ്മയ്ക്ക് ഭീഷണി;ചികിത്സാകേന്ദ്രത്തില്‍നിന്ന്പ്രതിയെ പിടികൂടി,റെയ്ഡിൽ 36 ലക്ഷം കണ്ടെടുത്തു


അഗളി വള്ളിയമ്മ ഗുരുകുലം ചികിത്സാകേന്ദ്രത്തിൽ കണക്കിൽപ്പെടാതെ കണ്ടെത്തിയ 36 ലക്ഷം രൂപ പോലിസ് എണ്ണിത്തിട്ടപ്പെടുത്തുന്നുഇൻസൈറ്റിൽ ഷിഫാൻ, മധു

അഗളി: ആള്‍ക്കൂട്ടം അട്ടപ്പാടിയില്‍ കൊലപ്പെടുത്തിയ ആദിവാസിയുവാവ് മധുവിന്റെ അമ്മ മല്ലിയെ, കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

പരാതിയുമായി ബന്ധപ്പെട്ട് മുക്കാലി ചിണ്ടക്കി വള്ളിയമ്മ ഗുരുകുലം ചികിത്സാകേന്ദ്രത്തില്‍ അഗളിപോലീസ് നടത്തിയ തിരച്ചലില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും പിടികൂടി. മല്ലിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി മുക്കാലി സ്വദേശി ഷിഫാനിനെ (24) ഈ കേന്ദ്രത്തില്‍നിന്നാണ് അറസ്റ്റുചെയ്തത്. വള്ളിയമ്മ ഗുരുകുലം ചികിത്സാകേന്ദ്രം ഉടമയുടെ ബന്ധുവാണ് ഇയാള്‍. മല്ലിയെ ഭീഷണിപ്പെടുത്തുമ്പോള്‍ ഷിഫാന്റെയൊപ്പമുണ്ടായിരുന്ന അബ്ബാസിനെ കണ്ടെത്താനായിട്ടില്ല.

അഗളി ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തിലാണ് ഒറ്റമൂലിചികിത്സാകേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തില്‍ ബുധനാഴ്ചരാവിലെ ഏഴരയോടെ പരിശോധനയാരംഭിച്ചത്. മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയില്‍നിന്ന് വാറന്റ് വാങ്ങിയശേഷമായിരുന്നു പരിശോധന. മല്ലിയെ ഭീഷണിപ്പെടുത്തിയവര്‍ വള്ളിയമ്മ ഗുരുകുലത്തിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. ആറുമണിക്കൂര്‍ പരിശോധന നടത്തി. കണ്ടെത്തിയ പണം വ്യാഴാഴ്ച മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിക്കും.

Content Highlights: Madhu's mother threatened-accused arrested from medical center, 36 lakh recovered in raid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented