മധു വധക്കേസ്; ജാമ്യം റദ്ദാക്കിമൂന്നുദിവസമായിട്ടും ഒമ്പത് പ്രതികളെ കണ്ടെത്താനായില്ല


മധു (ഫയൽ ഫോട്ടോ) - Mathrubhumi archives

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായ ഒമ്പത് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അഗളിപോലീസ്.

ഒമ്പത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ക്ക് കീഴടങ്ങുന്നില്ലെങ്കില്‍ രണ്ട് ദിവസത്തിനകം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് ഡി.വൈ.എസ്.പി എന്‍. മുരളീധരന്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതികളുടെ ഫോണ്‍വിവരങ്ങള്‍ കേന്ദ്രീകരിച്ചും എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ തെറ്റിച്ചതിനാല്‍ ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് പട്ടിക ജാതി/പട്ടിക വര്‍ഗ പ്രത്യേക കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത്.

നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15-ാം പ്രതി ബിജു എന്നിവരെ അന്നുതന്നെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 11-ാം പ്രതി അബ്ദുല്‍ കരീം, 12-ാം പ്രതി സജീവ് എന്നിവരാണ് ഒളിവിലുള്ളത്. പ്രതികള്‍ക്കായി മൂന്നുദിവസമായി അഗളി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി നിലനില്‍ക്കുന്നിനാല്‍ വിചാരണ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ജാമ്യം റദ്ദാക്കിയ ഉത്തരവ് വന്നതിന് ശേഷം വിചാരണ ബുധനാഴ്ച പുനരാരംഭിക്കുകയാണ്. 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാര്‍, 27-ാം സാക്ഷി സെയ്തലവി, 28-ാം സാക്ഷി മണികണ്ഠന്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കുമെന്നും കോടതി പറഞ്ഞിരുന്നു.

മധുക്കേസിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷികളെ കൂറുമാറ്റാനുള്ള ഇടപെടൽ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമ്മതിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടില്ല. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി വിറ്റ്‌നെസ് പ്രൊട്ടക്‌ഷൻ സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറിലെ പെൺകുട്ടികളുടെ സ്ഥിതി മധുവിനും സംഭവിക്കുമെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാതെ പ്രോസിക്യൂട്ടർമാർ പിന്മാറുന്ന സ്ഥിതിയുണ്ടായെന്നും സതീശൻ പറഞ്ഞു. കേസിനെക്കുറിച്ച് ആർക്കും ആശങ്കവേണ്ട. അപമാനകരമായ സ്ഥിതിവിശേഷമാണ് മധുവിന്റെ കൊലപാതകത്തിലൂടെ ഉണ്ടായത്.

ആനുകൂല്യം ലഭിക്കാത്തതിന്റെ പേരിലല്ല രണ്ടു സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ ചുമതല ഒഴിഞ്ഞത്. അത്തരം പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Madhu murder case-Three days after the bail was cancelled, the nine accused could not be found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented