Illustration/ Mathrubhumi
ലഖ്‌നൗ: മകളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ മുന്‍ സൈനികനെയാണ് 19-കാരിയായ മകളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറുവര്‍ഷമായി അച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്നാണ് 19-കാരിയുടെ പരാതിയില്‍ പറയുന്നത്. ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും പലതവണ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
അച്ഛന്‍ പലതവണ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ബലാത്സംഗശ്രമത്തില്‍നിന്നെല്ലാം സ്വയം രക്ഷപ്പെടുകയായിരുന്നു. തന്റെ അമ്മയെയും സഹോദരങ്ങളെയും അച്ഛന്‍ മര്‍ദിച്ചിരുന്നു. അദ്ദേഹവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും നിര്‍ബന്ധിച്ചു. ശാരീരികബന്ധത്തിലേര്‍പ്പെട്ടില്ലെങ്കില്‍ തങ്ങളുടെ ജീവിതച്ചെലവിനുള്ള പണം നല്‍കില്ലെന്നായിരുന്നു ഭീഷണി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് താന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മൂന്നുമാസമായി അച്ഛന്‍ തങ്ങള്‍ക്ക് പണമൊന്നും നല്‍കുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.
19-കാരിയുടെ പരാതിയില്‍ ലഖ്‌നൗ ഗോള്‍ഫ് സിറ്റി പോലീസാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയതായും ഗോള്‍ഫ് സിറ്റി എസ്.എച്ച്.ഒ. ശൈലേന്ദ്രഗിരി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: lucknow ex army man tries to rape his 19 year old daughter arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..