അരക്കോടി രൂപയുടെ LSD സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍; കുടുക്കിയത് പാര്‍സര്‍ വാങ്ങാനെത്തിയപ്പോള്‍


ദീപക്, രാഹുൽ

അരീക്കോട് : അരീക്കോട് ടൗണിൽനിന്ന്‌ ശനിയാഴ്ച വൈകുന്നേരം ഏകദേശം അരക്കോടി രൂപയോളം വിലവരുന്ന 730 എൽ.എസ്.ഡി. സ്റ്റാമ്പുകൾ സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെൻറ് സ്ക്വാഡ് പിടികൂടി. കീഴുപറമ്പ് വില്ലേജിലെ വാലില്ലാപ്പുഴ കൃഷ്ണ ഹൗസിൽ ബി.ഫാം. വിദ്യാർഥി രാഹുൽ (22), കോഴിക്കോട് ജില്ലയിലെ കക്കാട് വില്ലേജിൽ എള്ളങ്ങൽ ശിവതീർത്ഥം വീട്ടിൽ ബി.ടെക്. വിദ്യാർഥി ദീപക് (22) എന്നിവരെ എക്സൈസ് സംഘം പിടികൂടി.

ഇരുവരും സ്കൂട്ടറിൽ അരീക്കോട്ടെ പോസ്റ്റോഫീസ് റോഡിലുള്ള സ്വകാര്യ കൂറിയർ സ്ഥാപനത്തിൽ പാർസൽ സ്വീകരിക്കാൻ എത്തിയതായിരുന്നു. പാർസൽ സ്വീകരിച്ച് പുറത്തിറങ്ങിയ യുവാക്കളെ ഉടൻതന്നെ എക്‌സൈസ് സംഘം പിടികൂടുകയാണുണ്ടായത്. സ്ക്വാഡ് തലവനും സംസ്ഥാന എക്സൈസ് കമ്മീഷണറുമായ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂറിയർ സ്ഥാപനം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദാലി, എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, സുബിൻ, ആർ. രജിത്ത് നായർ, ഡ്രൈവർമാരായ രാജീവ്, വിനോജ് ഖാൻ എന്നിവരും മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർമാരായ ആർ.പി. സുരേഷ് ബാബു, എ.പി. ഉമ്മർകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ റഷീദ്, സി.ടി. അക്ഷയ്, കെ. സബീർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികളെ ഞായറാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Content Highlights: LSD Stamps worth 50 lakhs seized , two arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented