വിദേശത്തുനിന്ന് കൂറിയറായി 320 LSD സ്റ്റാമ്പുകള്‍, യുവാവിന്റെ പക്കല്‍ MDMA-യും;കോഴിക്കോട്ട് ലഹരിവേട്ട


പിടിച്ചെടുത്ത മയക്കുമരുന്നും പിടിയിലായ പ്രതിയും

കോഴിക്കോട്: കൂറിയര്‍ സര്‍വീസ് വഴി വിദേശത്തുനിന്ന് എത്തിച്ച എല്‍.എസ്.ഡി. സ്റ്റാമ്പുകളടക്കം വിവിധ മയക്കുമരുന്നുകളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കോഴിക്കോട് കൊളത്തറ സ്വദേശി സല്‍മാന്‍ ഫാരിസ്(25)ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പുകളും പത്തുഗ്രാം എം.ഡി.എം.എ.യും കഞ്ചാവും ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തു.

320 എല്‍.എസ്.ഡി. സ്റ്റാമ്പുകളാണ് കൂറിയര്‍ സര്‍വീസ് വഴി സല്‍മാന്‍ ഫാരീസ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ഇതുസംബന്ധിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രഹസ്യവിവരം ലഭിക്കുകയും എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്നാണ് കൂറിയറിന്റെ മേല്‍വിലാസക്കാരനായ സല്‍മാന്‍ ഫാരിസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് വീണ്ടും എം.ഡി.എം.എ. അടക്കമുളള മയക്കുമരുന്നുകളും പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.



സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനികുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി വിനോദ്, ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ്,എസ് മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് ,സുനില്‍കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി,സുബിന്‍,വിശാഖ്, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്,വിനോജ് ഖാന്‍ സേട്ട് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


Content Highlights: lsd stamps mdma drugs seized in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented